Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Subeen Garg

സുബീൻ ഗാർഗിന്‍റെ മരണം: ദുരൂഹതയില്ലെന്ന് സിംഗപ്പുർ പോലീസ്

ഗോ​​​​ഹ​​​​ട്ടി: ഗാ​​​​യ​​​​ക​​​​ൻ സു​​​​ബീ​​​​ൻ ഗാ​​​​ർ​​​​ഗി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ദു​​​​രൂ​​​​ഹ​​​​ത​​​​യി​​​​ല്ലെ​​​​ന്നു സിം​​​​ഗ​​​​പ്പു​​​​ർ പോ​​​​ലീ​​​​സ്. ഗാ​​​​യ​​​​ക​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​ലെ ദു​​​​രൂഹ​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ആ​​​​സാം സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പ്ര​​​​ത്യേ​​​​ക​​​​സം​​​​ഘം കോ​​​​ട​​​​തി​​​​യി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സിം​​​​ഗ​​​​പ്പു​​​ർ പോ​​​​ലീ​​​​സി​​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.


ക​​​​ഴി​​​​ഞ്ഞ സെ​​​​പ്റ്റം​​​​ബ​​​​ർ 19 നു ​​​​സിം​​​​ഗ​​​​പ്പു​​​​രി​​​​ൽ​​​​വ​​​​ച്ചാ​​​​ണു സു​​​​ബീ​​​​ൻ ഗാ​​​​ർ​​​​ഗ് മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​ത്. ക​​​ട​​​ലി​​​ൽ കു​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ട്ടേ​​​റെ ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​സാം സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ ഏ​​​​ഴു​​​​പേ​​​​രെ ഇ​​​തി​​​ന​​​കം അ​​​റ​​​സ്റ്റ്ചെ​​​യ്തു.

മു​​​​ന്നൂ​​​​റോ​​​​ളം സാ​​​​ക്ഷി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ദു​​​രൂ​​​ഹ​​​ത​​​ക​​​ളി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്ന് സിം​​​ഗ​​​പ്പു​​​ർ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞ​​​ത്.​​​അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്ക​​​​രു​​​​തെ​​​​ന്നും സിം​​​​ഗ​​​​പു​​​​ർ പ​​​​ബ്ലി​​​​ക് അ​​​​ഫ​​​​യേ​​​​ഴ്സ് വ​​​​കു​​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Latest News

Corehub Up